വിക്രം മിസ്രി വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: െഡപ്യൂട്ടി ദേശീയസുരക്ഷ ഉപദേഷ്ടാവ് വിക്രം മിസ്രിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ചൈന വിഷയങ്ങളിൽ വിദഗ്ധനായ ഇദ്ദേഹം 1989 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. 2019-2021 കാലയളവിൽ ചൈനയിലെ ഇന്ത്യൻ അംബാസഡറായിരുന്നു.

സ്പെയിനിലും മ്യാന്മറിലും അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്രയുടെ പിൻഗാമിയായാണ് വിക്രം മിസ്രി ചുമതലയേൽക്കുന്നത്. വിനയ് ക്വത്ര അമേരിക്കയിൽ ഇന്ത്യൻ അംബാസഡറായേക്കും. മിസ്രിയുടെ നിയമനത്തിന് മന്ത്രിസഭ നിയമന സമിതി അനുമതി നൽകി. മൂന്നു പ്രധാനമന്ത്രിമാരുടെ (ഐ.കെ. ഗുജ് റാൾ, മൻമോഹൻ സിങ്, നരേന്ദ്ര മോദി) പ്രൈവറ്റ് സെക്രട്ടറിയായി മിസ്രി പ്രവർത്തിച്ചിട്ടുണ്ട്.

പുതിയ െഡപ്യൂട്ടി ദേശീയസുരക്ഷ ഉപദേഷ്ടാവായി ഫ്രാൻസിലെ ഇന്ത്യൻ അംബാസഡറായ ജാവേദ് അശ്രഫിനെ നിയമിച്ചേക്കും.

Tags:    
News Summary - Deputy NSA Vikram Misri named next Foreign Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.