ന്യൂഡൽഹി: ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ശബരിമല തിരുവാഭരണം പന്തളം കൊട്ടാരം ഭരണസമിതി ദേവസ്വം ബോർഡിന് കൈമാറുന്നതിനെതിരായ ഹരജിയിൽ പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ മകയിരം നാൾ രാഘവ വർമ രാജയെ മുഖ്യ കക്ഷിയാക്കുന്നതിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് എതിർത്തു. ഇതേ തുടർന്ന് മറുപടി രേഖാമൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡിന് അനുമതി നൽകിയ സുപ്രീംകോടതി കേസ് മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
തിരുവാഭരണം ദേവസ്വം ബോർഡിന് കൈമാറണമെന്ന 2006ലെ ദേവപ്രശ്നവിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള കേസിൽ മുഖ്യഹരജിക്കാരനായിരുന്ന വലിയ തമ്പുരാൻ രേവതി നാൾ പി. രാമവർമരാജ അന്തരിച്ചതിനാൽ തൽസ്ഥാനത്ത് തന്നെ മുഖ്യ ഹരജിക്കാരനാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഘവവർമ രാജ സുപ്രീംകോടതിയെ സമീപിച്ചത്. പന്തളം കൊട്ടാരത്തിന്റെ സമ്മതമില്ലാതെ നടത്തിയ 2006ലെ ദേവപ്രശ്നത്തിന് പകരം പുതുതായൊന്ന് നടത്തണമെന്നായിരുന്നു രാമവർമരാജയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.