മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുലെ, ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്ട്ര: ബി.ജെ.പി 99 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; അശോക് ചവാന്റെ മകൾക്കും സീറ്റ്

മുംബൈ: നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), മന്ത്രി സുധീർ മുൻഗൻടിവാർ (ബല്ലാർപുർ) എന്നിവരടക്കം 99 സ്ഥാനാർഥികളുടെ പട്ടികയാണ് ഞായറാഴ്ച പുറത്തുവിട്ടത്.

കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ മകൾ ശ്രീജയ ചവാനും (ഭോക്കർ) പട്ടികയിലുണ്ട്. അശോക് ചവാന്റെ സിറ്റിങ് മണ്ഡലമായിരുന്നു ഭോകർ. രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന അശോക് ചവാൻ നിലവിൽ രാജ്യസഭാംഗമാണ്.

288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ 155 സീറ്റുകളിൽ ബി.ജെ.പി മത്സരിക്കുമെന്നാണ് സൂചന. മഹായൂത്തി മുന്നണിയിലെ മറ്റ് ഘടകകക്ഷികളായ ഏകനാഥ ഷിൻഡേ പക്ഷ ശിവ്സേന, അജിത് പവാർ പക്ഷ എൻ.സി.പി എന്നിവരുമായുള്ള സീറ്റ് വിഭജന ചർച്ച അന്തിമഘട്ടത്തിലാണ്. 38 ഓളം സീറ്റുകളെ ചൊല്ലിയാണ് നിലവിൽ തർക്കം.



Tags:    
News Summary - Devendra Fadnavis, Chandrashekhar Bawankule in BJP's first list for Maharashtra polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.