ഉത്തർപ്രദേശിൽ വിഗ്രഹത്തിൽ നിന്നുള്ള പുണ്യതീർഥമാണെന്ന് കരുതി തീർത്ഥാടകർ കുടിച്ചത് എ.സിയിലെ വെള്ളം

ഉത്തർപ്രദേശിൽ 'അമൃത്' ജലം എന്ന് തെറ്റിദ്ധരിച്ച് തീർത്ഥാടകർ കുടിച്ചത് എ.സിയിൽ നിന്നു വരുന്ന വെള്ളം. വൃന്ദാവനത്തിൽ സ്ഥിതി ചെയുന്ന ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം.

ക്ഷേത്രത്തിലെ ചുമരിൽ നിർമ്മിച്ചിട്ടുള്ള ആനയുടെ തല പോലെയുള്ള രൂപത്തിൽ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്. ഇത് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൃഷ്ണന്റെ പാദങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണെന്നാണ് ഭക്തർ വിശ്വസിച്ചിരുന്നത്.

നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ നിന്ന് ഈ വെള്ളം കുടിച്ചിരിക്കുന്നത്. പ്രതിദിനം ഏകദേശം 10,000 മുതൽ 15,000 വരെ ആളുകൾ എത്തുന്ന സ്ഥലം കൂടിയാണിത്. എൻ.ഡി.ടി.വി, ടൈംസ് ഓഫ് ഇന്ത്യ, എ.ബി.പി ലൈവ്, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ആളുകൾ ക്യൂവിൽ നിന്ന് വെള്ളം ശേഖരിക്കുകയും കുടിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ ചർച്ചയായിരിക്കുകയാണ്.

കൂളിംഗ്, എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ നിന്നും പുറംതള്ളപ്പെടുന്ന വെള്ളത്തിൽ ഫംഗസ് ഉൾപ്പെടെയുള്ള പലതരം അണുബാധകൾ ഉണ്ടാവുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. നിരവധി പേരാണ് വീഡിയോയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.

Tags:    
News Summary - Devotees At Banke Bihari Temple Drink AC Water Believing It To Be 'Charan Amrit'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.