റായ്പുർ: രാജ്യത്തെ ജനാധിപത്യത്തിൽ ഏകാധിപത്യത്തിെൻറ സ്വാധീനം വർധിച്ചുവരുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
ദേശവിരുദ്ധരും പാവങ്ങൾക്കെതിരായ ശക്തികളും രാജ്യത്ത് പരസ്പര വിദ്വേഷവും അക്രമ മനോഭാവവും വ്യാപിപ്പിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുേമ്പാൾ ഭരണഘടനയും ജനാധിപത്യവും ഇവ്വിധം അപകടത്തിലാവുമെന്ന് നമ്മുടെ പിതാമഹന്മാർ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ലെന്നും സോണിയ പറഞ്ഞു.
നവ റായ്പുരിൽ നിർമിക്കുന്ന പുതിയ ഛത്തിസ്ഗഢ് നിയമസഭ മന്ദിരത്തിെൻറ തറക്കല്ലിടൽ ചടങ്ങ് വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണ്. തെറ്റായ ചിന്തകൾക്കാണ് ഇന്ന് മേധാവിത്വം കൂടുതൽ. ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കപ്പെട്ടുകഴിഞ്ഞുവെന്നും സോണിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.