കങ്കണയുടെ പാചക കഥ വ്യാജം​? സ്​മൂത്തി ബൗൾ ഗൂഗിളിൽ നിന്ന്​ ക​ട്ടെടുത്തതെന്നും​ ആരോപണം

നടി കങ്കണ റണാവത്ത്​ ട്വിറ്ററിൽ പങ്കുവച്ച പാചകചിത്രം വ്യാജമെന്ന ആരോപണവുമായി നെറ്റിസൺസ്​. സ്വന്തമായി പാചകം ചെയ്​തതെന്നുപറഞ്ഞ്​ ട്വീറ്റ്​ ചെയ്​ത സ്മൂത്തി ബൗളിന്‍റെ ചിത്രം ഗൂഗിളിൽ നിന്ന്​ കോപ്പിയടിച്ചതെന്നാണ്​ ആരോപണം ഉയർന്നിരിക്കുന്നത്​. വ്യാഴാഴ്ചയാണ്​ കങ്കണ ചിത്രവും കുറിപ്പും പോസ്റ്റ്​ ചെയ്​തത്​.

'സ്വയം നിർമിച്ച ഭക്ഷണത്തേക്കാൾ ഞാൻ വിലമതിക്കുന്ന ഒന്നുമില്ല. ഇതാ പ്രഭാതഭക്ഷണത്തിനുള്ള എന്‍റെ സ്വന്തം പാചകക്കുറിപ്പ്, സമ്മർ സ്​മൂത്തി. ധാരാളം ഓർഗാനിക് തേനും പരിപ്പും പഴങ്ങളും അടങ്ങിയത്​'-കങ്കണ ട്വീറ്റ്​ ചെയ്​തു. ഇതോടൊപ്പം പങ്കുവച്ച ചിത്രം ഗൂഗിളിൽ നിന്ന്​ എടുത്തതാണെന്നും പാചകക്കുറിപ്പ്​ വ്യാജമാണെന്നും ആരോപിച്ച്​ ട്വിറ്ററിലെ ഒരു വിഭാഗം രംഗത്ത്​ എത്തിയതോടെയാണ്​ സംഭവം വിവാദമായത്​. ഗൂഗിളിൽ 'സ്പ്രിങ്​ അകായ് ബൗൾ' എന്ന് വിളിക്കുന്ന ഈ സ്​മൂത്തി ലോകമെമ്പാടും പ്രശസ്തമായ പ്രഭാതഭക്ഷണമാണെന്നും ഇതിന്‍റെ ചിത്രങ്ങൾ നേരത്തേ പങ്കുവയ്​ക്കപ്പെട്ടിട്ടുണ്ടെന്നും നിരവധിപേർ ചൂണ്ടിക്കാട്ടി. എന്നാൽ തന്‍റെ വാനിനുള്ളിലിരുന്നാണ്​ ചിത്രം എടുത്തതെന്നും ചിലർ അന്താരാഷ്ട്ര പ്രശസ്​തനായ ഒരു ഷെഫിന്‍റെ ബ്ലോഗിൽ നിന്നുള്ള ചിത്രമായി ഇതിനെ തെറ്റിദ്ധരിക്കുകയാണെന്നും വിശദീകരിച്ച്​ കങ്കണ രംഗത്തെത്തി.

'പ്രൊഫഷണൽ ഷെഫിന്‍റെ പ്രശസ്ത ബ്ലോഗിലെ ചിത്രവുമായി എന്‍റെ വാനിൽ നി​െന്നടുത്ത ചിത്രം തെറ്റിദ്ധരിക്കുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല. ഞാൻ നല്ലവളാണെന്നും ഒരു പ്രൊഫഷണലിനെപ്പോലെ നല്ലവളാണെന്നും എനിക്കറിയാം' എന്നായിരുന്നു കങ്കണയുടെ വിശദീകരണം. ഓസ്‌ട്രേലിയയിലെ അടുക്കള ബ്രാൻഡായ കുവിംഗ്സ് എന്ന വെബ്‌സൈറ്റിൽ നിന്നുള്ള പാചകക്കുറിപ്പാണിതെന്ന വിശദീകരണവുമായും നിരവധിപേർ രംഗത്തുവന്നു.

പ്രധാനമായും കട്ടിയുള്ള സ്മൂത്തി ബൗളാണിത്​. ശീതീകരിച്ച പഴങ്ങൾ ഉപയോഗിച്ചാണ്​ സ്​മൂത്തി ഉണ്ടാക്കുന്നത്​. പഴങ്ങൾ, ഗ്രനോള, പരിപ്പ്, നിലക്കടല വെണ്ണ, തേൻ മുതലായവയും ഈ സ്​മൂത്തിയിൽ ഉൾപ്പെടുത്താറുണ്ട്​. നിലവിൽ കങ്കണയുടെ സ്​മൂത്തി ബൗളിനെചൊല്ലിയുള്ള നെറ്റിസൺസ്​ തമ്മിലെ തർക്കം അവസാനിച്ചിട്ടില്ല.  


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.