ലഖ്നോ: യൂനിഫോം ധരിക്കാത്തതിന് ദലിത് വിദ്യാർഥിനിയെ വില്ലേജ് മുൻ മുഖ്യൻ ജാതീയമായി അധിക്ഷേപിച്ചും അടിച്ചും ക്ലാസിൽനിന്ന് തൂക്കി പുറത്തെറിഞ്ഞു. ഉത്തർപ്രദേശിലെ ഭദോഹിയിൽ ചൗരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വില്ലേജിലെ മുൻ മുഖ്യൻ മനോജ്കുമാർ ദുബേയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
അധ്യാപനമോ ഔദ്യോഗികമായി മറ്റ് ചുമതലകളോ ഇല്ലാത്ത മനോജ്കുമാർ എല്ലാ ദിവസവും സ്കൂളിലെത്തി അധ്യാപകരോടും വിദ്യാർഥികളോടും അപമര്യാദയായി പെരുമാറുന്നത് പതിവാണത്രെ. തിങ്കളാഴ്ച സ്കൂളിലെത്തിയ മനോജ്കുമാർ എട്ടാം ക്ലാസിലെത്തി വിദ്യാർഥിനിയോട് എന്തുകൊണ്ടാണ് യൂനിഫോം ധരിക്കാത്തതെന്ന് ചോദിച്ചു. പിതാവ് വാങ്ങിത്തരുമ്പോൾ യൂനിഫോമിട്ട് വരുമെന്ന് കുട്ടി മറുപടി പറഞ്ഞു.
ഇതിൽ പ്രകോപിതനായ ഇയാൾ കുട്ടിയെ ക്ലാസിൽ വെച്ച് അടിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും പുറത്തെറിയുകയുമായിരുന്നു. മാതാവിന്റെ പരാതിയിൽ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.