ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് മത്സരിക്കും. അശോക് ഗെഹ്‌ലോട്ടിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ നടന്ന രാഷ്ട്രീയ നാടകങ്ങൾക്ക് ശേഷമാണ് ദിഗ്‌വിജയ് സിങ് സ്ഥാനാർത്ഥിയാകുന്നത്. വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
തന്റെ മാത്രം താത്പര്യ പ്രകാരമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ഗാന്ധി കുടുംബവുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സിങ് വ്യക്തമാക്കി. ഒരു ത്രികോണ മത്സരത്തിന്റെ സാധ്യതയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വരെ കാത്തിരിക്കണമെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.