മുലായത്തിന്റെ തട്ടകത്തിൽ മരുമകൾ മുന്നിൽ

ന്യൂഡൽഹി: മുലായം സിങ്ങിന്റെ യാദവിന്റെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന മെയിൻപുരി മണ്ഡലത്തിലെ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ സമാജ് വാദി പാർട്ടി സ്ഥാനാർഥി ഡിംപിൾ യാദവ് മുന്നിൽ. 5,000ത്തിലേറെ വോട്ടുകൾക്കാണ് ഡിംപിൾ യാദവ് മുന്നേറുന്നത്.

മുലായം സിങ് യാദവിന്റെ മരുമകളാണ് മെയിൻപുരിയിൽ മത്സരിക്കുന്ന ഡിംപിൾ യാദവ്. അഖിലേഷ് യാദവിന്റെ തട്ടകങ്ങളായ കാർഹൽ, ജസ്വന്ത് നഗർ എന്നീ മണ്ഡലങ്ങളിലാണ് ഡിംപിൾ പ്രധാനമായും ലീഡ് ചെയ്യുന്നത്. എസ്.പിയെ സംബന്ധിച്ചടുത്തോളം അഭിമാനപോരാട്ടമാണ് മെയിൻപുരിയിൽ നടക്കുന്നത്.

മെയിൻപുരിയിൽ രഘുരാജ് സിങ് ശാക്യയാണ് ബി.ജെ.പി സ്ഥാനാർഥി. മെയിൻപുരിക്കൊപ്പം രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും യു.പിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രാംപൂർ, കട്ടൗളി മണ്ഡലങ്ങളിലേക്കാവും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Dimple Yadav leads amid prestige battle in UP's Mainpuri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.