ന്യൂഡൽഹി: സമാജ് വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന മെയിൻപുരി ലോക്സഭ മണ്ഡലത്തിൽ മരുമകളും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ യാദവിന് റെക്കോഡ് ജയം.
ബി.ജെ.പി സ്ഥാനാർഥി രഘുരാജ് സിങ് ശാക്യയെ 2,88,461 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡിംപിൾ പരാജയപ്പെടുത്തിയത്. ഡിംപിളിന് 6,18,120 വോട്ടുകൾ ലഭിച്ചു. രഘുരാജ് സിങ്ങിന് 3,29,659 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.