ന്യൂഡൽഹി: രണ്ടില ചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ എ.െഎ.എ.ഡി.എം.കെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെ ഡൽഹി പൊലീസ് ചൊവ്വാഴ്ച രാത്രിയോെട അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലു ദിവസമായി ഇദ്ദേഹത്തെ ഡൽഹി പൊലീസ് ചോദ്യംചെയ്തുവരുകയായിരുന്നു. കൈക്കൂലി നൽകാൻ ഇടനിലനിന്ന സുകേഷ് ചന്ദ്രശേഖറിനെ ദിനകരൻ നേരിൽ കണ്ടതായി കുറ്റസമ്മതം നടത്തിയതായാണ് അറിയുന്നത്. ദിനകരെൻറ കൂട്ടാളി മല്ലികാർജുനയും അറസ്റ്റിലായിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ചാണക്യപുരിയിലെ ക്രൈംബ്രാഞ്ചിെൻറ ഒാഫിസിലേക്ക് വിളിച്ചുവരുത്തിയ ദിനകരനെ അർധരാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ജോയൻറ് കമീഷണർ പ്രവീർ രഞ്ജൻ പറഞ്ഞു. രണ്ടു ദിവസം ചോദ്യംചെയ്തശേഷമാണ് മല്ലികാർജുനയെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖർ അറസ്റ്റിലായശേഷം എല്ലായ്പോഴും ദിനകരനെ അനുഗമിച്ചിരുന്നയാളാണ് മല്ലികാർജുനയെന്നും പൊലീസ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.