ചെന്നൈ: ഒന്നരയാഴ്ചയായി ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില ജനങ്ങളെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും ബാധ്യതയുണ്ടെന്ന് മദ്രാസ് ഹൈകോടതിയുടെ നിരീക്ഷണം. സര്‍ക്കാറിന്‍െറ ഒൗദ്യോഗിക അറിയിപ്പുകള്‍ ജനങ്ങളുടെ ആകാംക്ഷ കുറക്കാന്‍ സഹായിക്കും. ജയലളിതയുടെ ആരോഗ്യനില വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസാമി നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ്ബെഞ്ചിന്‍െറ വാക്കാലുള്ള അഭിപ്രായം. സര്‍ക്കാറുമായി ആലോചിച്ച് മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് ബുധനാഴ്ച മറുപടി നല്‍കാന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ സി. മണിശങ്കറോട് കോടതി നിര്‍ദേശിച്ചു. ആരോഗ്യനിലയും ചികിത്സാ വിവരങ്ങളും വെളിപ്പെടുത്തി ദിവസവും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തുവിടുന്നുണ്ടെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലക്ക് സര്‍ക്കാര്‍തലങ്ങളില്‍ നിന്നുള്ള അറിയിപ്പുകള്‍ ജനങ്ങളുടെ ആകാംക്ഷയും ഉത്കണ്ഠയും കുറക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന് ജനങ്ങളോട് ചില ബാധ്യതകളുണ്ടെന്നും ബെഞ്ച് പറഞ്ഞു. കേസില്‍ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ളെന്ന് കോടതി എടുത്തുപറഞ്ഞു. സര്‍ക്കാറിന്‍െറ മറുപടി കിട്ടിയശേഷം വാദം തുടരും.
അതേസമയം, ഇന്നലെയും അപ്പോളോ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ചികിത്സ തുടരുകയാണെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കുറച്ചുദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നും ബുള്ളറ്റിന്‍ വ്യക്തമാക്കി. ജയലളിതയെ കഴിഞ്ഞ മാസം 22നാണ് പനിയും നിര്‍ജ്ജലീകരണവും ബാധിച്ച് ചെന്നൈ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.