മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും അധികാരമേറ്റെങ്കിലും മഹായുതിയിൽ വകുപ്പ് വിഭജന തർക്കം തുടരുന്നു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ശിവസേനയുടെ ഏക്നാഥ് ഷിൻഡെ തൃപ്തനല്ല. അദ്ദേഹം ആഭ്യന്തര വകുപ്പിനായി അവകാശവാദമുന്നയിച്ചിരുന്നു. ആഭ്യന്തരമില്ലാതെ ഉപമുഖ്യനാകില്ലെന്ന നിലപാടിലായിരുന്നു. അവസാന നിമിഷത്തിലാണ് ഷിൻഡെ സത്യപ്രതിജ്ഞക്ക് സമ്മതിച്ചത്. എന്നാൽ, ആഭ്യന്തരത്തിനായുള്ള തർക്കം തുടരുകയാണ്.
അതേസമയം, തർക്കമില്ലെന്നും മുഖ്യമന്ത്രി പദം ബി.ജെ.പിക്ക് വിട്ട് ഉപമുഖ്യമന്ത്രിയാകാൻ ഷിൻഡെ തയാറായിരുന്നുവെന്നും ഫഡ്നാവിസ് ചാനൽ അഭിമുഖത്തിൽ അവകാശപ്പെട്ടു. അദ്ദേഹം ഉപമുഖ്യമന്ത്രിയാകുന്നതിൽ പ്രയാസം ശിവസേന നേതാക്കൾക്കാണ്. ഷിൻഡെ മഹായുതി കൺവീനർ ആകണമെന്ന അഭിപ്രായമായിരുന്നു അവർക്ക്- ഫഡ്നാവിസ് പറഞ്ഞു. അതിനിടെ, ബി.ജെ.പിയുടെ കാളിദാസ് കൊലമ്പ്കർ ഇടക്കാല സ്പീക്കറായി സത്യപ്രതിജ്ഞചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.