അയോഗ്യ ആക്കികൊണ്ടുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൂജ ഖേദ്കർ ഹൈകോടതിയിൽ

ന്യൂഡൽഹി: യൂനിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്‌.സി) അയോഗ്യ ആക്കിയ ഉത്തരവ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ വഴിയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും ഡൽഹി ഹൈകോടതിയിൽ ഐ.എ.എസ് ട്രെയിനി പൂജ ഖേദ്കർ.

ഈ കേസിൽ വിചിത്രമായ കാര്യം എന്ന് പറയുന്നത്, തന്നെ അയോഗ്യ ആക്കിക്കൊണ്ടുള്ള യു.പി.എസ്‌.സിയുടെ ഉത്തരവ് നാളിതുവരെ തനിക്ക് കൈമാറിയിട്ടില്ല. വെറും പത്രക്കുറിപ്പ് മാത്രമാണ് ഉള്ളത് . ആ പത്രക്കുറിപ്പ് റദ്ദാക്കണമെന്നും പൂജ കോടതിയിൽ പറഞ്ഞു. ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പൂജയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങാണ് കോടതിയിൽ ഹാജരായത്.

അതേസമയം പൂജ എവിടെയാണെന്ന് അറിയാത്ത സാഹചര്യത്തിലാണ് അയോഗ്യ ആക്കികൊണ്ടുള്ള പത്രക്കുറിപ്പ് ഇറക്കിയതെന്ന് യു.പി.എസ്‌.സി ഹൈകോടതിയെ അറിയിച്ചു.

Tags:    
News Summary - 'disqualification order has not yet been received'- Pooja Khedkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.