മോദിയുമായി വേദി പങ്കിടാൻ പവാർ; ആശയക്കുഴപ്പത്തിൽ ‘ഇൻഡ്യ’

മും​ബൈ: ബി.​ജെ.​പി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്മ​യാ​യ ‘ഇ​ൻ​ഡ്യ’ ശ​ക്​​തി​പ്രാ​പി​ക്കു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​നൊ​രു​ങ്ങി എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​ർ.

‘ജ​ന​ങ്ങ​ളി​ൽ ദേ​ശീ​യ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ച’ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ പു​ണെ​യി​ലെ ലോ​ക്​​മാ​ന്യ തി​ല​ക്​ സ്മാ​ര​ക്​ മ​ന്ദി​ർ പു​ര​സ്കാ​രം ന​ൽ​കു​ന്ന ച​ട​ങ്ങി​ലാ​ണ്​ ഇ​രു​വ​രും വേ​ദി പ​ങ്കി​ടു​ന്ന​ത്. ഇ​ത്​ ഇ​ൻ​ഡ്യ അം​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന ഘ​ട്ടം​കൂ​ടി​യാ​ണി​ത്.

ഡ​ൽ​ഹി​യു​ടെ പ​ര​മാ​ധി​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലു​ക​ള​ട​ക്കം രാ​ജ്യ​സ​ഭ​യി​ൽ എ​ത്തു​ന്ന ചെ​വ്വാ​ഴ്ച​യാ​ണ്​ പു​ണെ​യി​ലെ അ​വാ​ർ​ഡു​ദാ​ന​ ച​ട​ങ്ങ്. പ​വാ​റി​നെ പി​ന്തി​രി​പ്പി​ക്കാ​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്രി​വാ​ളും ശ്ര​മി​ക്കു​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

അ​ജി​ത്​ പ​വാ​ർ എ​ൻ.​സി.​പി പി​ള​ർ​ത്തി മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന-​ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​മാ​യ​തും പ​വാ​ർ-​മോ​ദി വേ​ദി പ​ങ്കി​ട​ലും ചേ​ർ​ത്തു​വാ​യി​ക്കു​ന്ന​വ​രു​മു​ണ്ട്. പ​വാ​റി​നെ അ​നു​ന​യി​പ്പി​ച്ച്​ കൂ​ടെ​ക്കൂ​ട്ടാ​ൻ അ​ജി​ത്​ പ​വാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന്​ അ​ഭ്യൂ​ഹ​മു​ണ്ട്. അ​തി​ലു​പ​രി പ​വാ​റി​ന്റെ വി​ശ്വ​സ്ത​രാ​യ ഛഗ​ൻ ഭു​ജ്​​ബ​ലും ദി​ലീ​പ്​ വ​ൽ​സെ പാ​ട്ടീ​ലും അ​ജി​തി​നൊ​പ്പം പോ​യ​ത്​ പ​വാ​റി​ന്റെ അ​റി​വോ​ടെ​യാ​ണെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ടു​ന്നു. ഇ​തി​ന​ർ​ഥം ഒ​ന്നു​കി​ൽ പ​വാ​റും പ​തി​യെ ബി.​ജെ.​പി സ​ഖ്യ​ത്തി​ലേ​ക്ക്​ പോ​കും. അ​ത​ല്ലെ​ങ്കി​ൽ, 2019ലേ​തു​പോ​ലെ പ​വാ​ർ മ​റ്റെ​ന്തോ മ​ന​സ്സി​ൽ കാ​ണു​ന്നു. ഇ​തി​നി​ട​യി​ൽ അ​ജി​ത്​ അ​ട​ക്കം വി​മ​ത​ർ മൂ​ന്നു​ ത​വ​ണ പ​വാ​റി​നെ ക​ണ്ട​തും നി​യ​മ​സ​ഭ​ക്കു​ പു​റ​ത്ത്​ ഇ​രു​പ​ക്ഷ നേ​താ​ക്ക​ളും സൗ​ഹൃ​ദം പ​ങ്കി​ടു​ന്ന ദൃ​ശ്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം, സെ​പ്​​റ്റം​ബ​റിൽ മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ഇ​ൻ​ഡ്യ​യു​ടെ മൂ​ന്നാം യോ​ഗ​ത്തി​ന്​ പ​വാ​റാ​ണ്​ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സ്, ഉ​ദ്ധ​വ്​ താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന​യു​മാ​യി പ​വാ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. 

Tags:    
News Summary - Disquiet in Opposition over Sharad Pawar sharing stage with PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.