മുംബൈ: സമൂഹത്തിൽ വെറുപ്പ് പച്ചയായി പ്രകടമാകുന്നത് അസ്വസ്ഥനാക്കുന്നതായി വിഖ്യാത നടൻ നസിറുദ്ദീൻ ഷാ. ആൾക്കൂട്ട കൊലപാതകത്തിെനതിരെയുള്ള തെൻറ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഫിലിം പ്രോജക്ട് പരിപാടിയിൽ ആനന്ദ് തിവാരിയുമായുള്ള സംഭാഷണത്തിനിടെയാണ് നസിറുദ്ദീൻ ഷാ ഇക്കാര്യം പറഞ്ഞത്. പൊലീസുകാരെൻറ കൊലപാതകത്തെക്കാൾ പശുവിെൻറ ജീവനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് മുമ്പ് ഇദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം നിലപാടുകൾ സിനിമ മേഖലയിൽ പ്രതികൂലമായി ബാധിച്ചോ എന്ന തിവാരിയുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് നസിറുദ്ദീൻ ഷാ ഇങ്ങനെ പ്രതികരിച്ചത്. സിനിമ മേഖലയിൽ അത്ര വലിയ ബന്ധമില്ല. വാഗ്ദാനങ്ങൾ അത്ര ലഭിക്കാറുമില്ല. അതിനാൽ നിലപാടുകൾ ബാധിച്ചോ എന്നറിയില്ല.
ബോധ്യമായതാണ് പറഞ്ഞത്. അതിൽ ഉറച്ചു നിൽക്കുന്നു. ഒരു പണിയും ഇല്ലാത്ത ചിലർ ഒരുപാട് അസഭ്യവർഷം നടത്തി. എന്നാൽ, അതൊന്നും സാരമാക്കുന്നില്ല. സമൂഹത്തിൽ വെറുപ്പ് പച്ചയായി പ്രകടമാകുന്നത് വിഷമിപ്പിക്കുന്നു -ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.