ബംഗളൂരു: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സ്വന്തം മണ്ഡലത്തിൽ ജൂലൈ ഒന്നുവരെ സ്വമേധയാ ലോക്ഡൗൺ പ്രഖ്യാപിച്ച് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. ബംഗളൂരുവുമായി അതിർത്തി പങ്കിടുന്ന രാമനഗര ജില്ലയിലെ കനകപുര നിയോജക മണ്ഡലത്തിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.
മണ്ഡലം എം.എൽ.എ ആയ ശിവകുമാർ കനകപുര മുനിസിപ്പാലിറ്റി അംഗങ്ങളുമായും രാഷ്ട്രീയ നേതാക്കളുമായും വ്യാപാരികളുമായും മറ്റു വിവിധ മേഖലയിലെ പ്രതിനിധികളുമായും യോഗം ചേർന്ന ശേഷമാണ് തീരുമാനമെടുത്തത്.
കനകപുരയിലെ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ലോക്ക്ഡൗണെന്നും ഇക്കാര്യത്തിൽ ഒൗദ്യോഗിക സർക്കാർ ഉത്തരവില്ലെന്നും മണ്ഡലത്തിലെ ജനങ്ങളുടെ പിന്തുണയോടെ സ്വമേധയാ ഏർപ്പെടുത്തുന്നതാണെന്നും ശിവകുമാർ പറഞ്ഞു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിെല ഏഴുമുതൽ രാവിലെ 11 വരെ തുറക്കും. എന്നാൽ, എസ്.എസ്.എൽ.സി പരീക്ഷക്ക് േലാക്ഡൗൺ തടസ്സമാകില്ലെന്ന് അധികൃതർ അറിയിച്ചു. കനകപുര ഉൾപ്പെട്ട രാമനഗരയിൽ നിലവിൽ 90 ഒാളം കേസുകളാണ് സ്ഥിരീകരിച്ചത്.
ഇതിനിടെ, ബംഗളൂരുവിലെ പ്രധാന വ്യാപാരകേന്ദ്രമായ ചിക്ക്പേട്ടിലും വ്യാപാരികൾ സ്വമേധയാ കടകൾ അടച്ചിട്ട് നിയന്ത്രണം കർശനമാക്കി. നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ജൂൺ 29വരെ ചിക്ക്പേട്ടിലെ സ്ഥാപനങ്ങൾ തുറക്കേണ്ടതില്ലെന്ന് വ്യാപാരികൾ തീരുമാനിച്ചത്. വസ്ത്രം, സ്റ്റേഷനറി, ജ്വല്ലറി, ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങിയവുടെ െമാത്ത വിതരണ കേന്ദ്രങ്ങളാണ് ചിക്ക്പേട്ടിൽ വ്യാപകമായുള്ളത്.
ഒാരോ ദിവസവും ഒന്നര ലക്ഷത്തോളം പേർ ചിക്ക്പേട്ട് മാർക്കറ്റിലെത്താറുണ്ട്. അര ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങളുള്ള ചിക്ക്പേട്ടിൽ ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ ആളുകളുടെ തിരക്കും ഏറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.