കരുണാനിധി സ്റ്റാലിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചു

ചെന്നൈ: ഡി.എം.കെ നേതാവ് എം.കരുണാനിധി ഇളയ മകൻ എം.കെ സ്റ്റാലിനെ തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചു. തമിഴ് മാഗസിൻ ആനന്ദ വിഗതന് നൽകിയ അഭിമുഖത്തിലാണ് കരുണാനിധി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളിലെ നിർണായക പ്രഖ്യാപനമാണ് കരുണാനിധി നടത്തിയത്.  കരുണാനിധിയുടെ രാഷ്ട്രീയ പിൻഗാമിയാവുന്നത് ആരെന്നത് സംബന്ധിച്ച് സ്റ്റാലിനും മൂത്ത സഹോദരൻ എം.കെ. അഴഗിരിയും തമ്മിൽ ഭിന്നതകൾ നിലനിന്നിരുന്നു. പാർട്ടി ഉൾപോരിനെ തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഡി.എം.കെ നേതൃത്വത്തോട് കലഹിച്ച് അഴഗിരി പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുനിന്നിരുന്നു.

Tags:    
News Summary - DMK chief Karunanidhi names younger son Stalin as his political heir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.