ന്യൂഡൽഹി: തമിഴ്നാട്ടിലെ സഖ്യധാരണപ്രകാരം കോൺഗ്രസിന് അനുവദിച്ച രാജ്യസഭ സീറ്റ് ആർക്കുനൽകണമെന്ന കാര്യത്തിൽ ഡി.എം.കെയും കോൺഗ്രസുമായി തർക്കം. ജമ്മു–കശ്മീർ മുൻ മുഖ്യമന്ത്രിയും രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിന് നൽകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെടുേമ്പാൾ 'വിമത നേതാവാ'യി മാറിയ അദ്ദേഹത്തിന് സീറ്റ് കൊടുക്കാൻ പറ്റില്ലെന്നാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസിെൻറ ഡാറ്റ അനലറ്റിക്സ് വിഭാഗം ചെയർമാനായ പ്രവീൺ ചക്രവർത്തിയെ സ്ഥാനാർഥിയാക്കാനുള്ള പുറപ്പാടിലാണ് കോൺഗ്രസ്.
കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യസഭ കാലാവധി പൂർത്തിയാക്കിയ ഗുലാംനബിക്ക് വീണ്ടും അവസരം നൽകാൻ കോൺഗ്രസ് നേതൃത്വം തയാറായിരുന്നില്ല. കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെടുന്ന ജി 23 സംഘത്തിെൻറ നേതാവായ ഗുലാംനബിയെ സുപ്രധാന ചുമതലകളിൽനിന്നും പദവികളിൽനിന്നും മാറ്റിനിർത്തുകയാണിേപ്പാൾ.
രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖാർഗെ കടന്നുവന്നു. ഇതിനെല്ലാമിടയിൽ, പഴയ പ്രതിപക്ഷ നേതാവിന് വീണ്ടും അവസരം നൽകാൻ നേതൃത്വത്തിന് താൽപര്യമില്ല. 28 വർഷം രാജ്യസഭയിലും 10 വർഷം ലോക്സഭയിലും ഗുലാംനബി അംഗമായിരുന്നു.
എന്നാൽ, പ്രതിപക്ഷ പാർട്ടികളുടെ ഏകോപനത്തിൽ വലിയ സംഭാവന നൽകാൻ കഴിയുന്ന ഗുലാംനബി രാജ്യസഭയിൽ ഉണ്ടാകണമെന്ന താൽപര്യമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞദിവസം ഡൽഹിയിലെത്തി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ കണ്ട സ്റ്റാലിൻ, ഈ വിഷയവും ചർച്ച ചെയ്തുവെന്നാണ് അറിയുന്നത്.
എന്നാൽ, രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള കമ്യൂണിക്കേഷൻസ് വിഭാഗം മേധാവിക്ക് എം.പി സ്ഥാനം നൽകണമെന്ന തീരുമാനത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. എ.ഐ.എ.ഡി.എം.കെയിലെ മുഹമ്മദ്ജാെൻറ നിര്യാണത്തോടെ ഒഴിവു വന്നതാണ് തമിഴ്നാട്ടിലെ ഒരു സീറ്റ്.
കെ.പി. മുനുസാമി, ആർ. വൈദ്യലിംഗം എന്നിവർ എം.എൽ.എമാരായതോടെ എം.പി സ്ഥാനം രാജിവെച്ചിട്ടുമുണ്ട്. 13 രാജ്യസഭ ഒഴിവുകളാണ് നികത്താനുള്ളത്. കോവിഡ് സാഹചര്യങ്ങൾക്കിടയിൽ കേരളത്തിലെ ഒരു സീറ്റ് അടക്കം എല്ലായിടത്തെയും വേട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷൻ അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.