തമിഴ്നാട്ടിൽ ആദായ നികുതി റെയ്ഡ് നാലാം ദിവസം; ബി.ജെ.പിയെ വിമർശിച്ച് ഡി.എം.കെ

ചെന്നൈ: ഡി.എം.കെ മന്ത്രി ഇ. വി വേലുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡുകൾ തുടരുന്നതിൽ ബി.ജെ.പിയെ വിമർശിച്ച് ഡി.എം.കെ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അങ്കലാപ്പിലാണെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു.

"രാജ്യത്തുടനീളം ബി.ജെ.പി വിരുദ്ധ തരംഗമുണ്ടെന്ന് അറിയാവുന്നതിനാൽ ബി.ജെ.പി പരിഭ്രാന്തിയിലാണ്. തെരഞ്ഞെടുപ്പ് അവരുടെ കൈകളിൽ നിന്ന് വഴുതിപ്പോവുകയാണ്. എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെയും റെയ്ഡുകൾ നടക്കുന്നു. ആറ് മാസം കൂടി കഴിഞ്ഞാൽ ബി.ജെ.പിക്ക് ബാഗുകൾ പാക്ക് ചെയ്യേണ്ടി വരും"- ഡി.എം.കെ വക്താവ് പറഞ്ഞു.

കരൂർ ജില്ലയിലെ നാല് സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഇ.വി വേലുവിന്റെ മകൻ കമ്പന്റെ തിരുവണ്ണാമലയിലെ വസതിയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അന്തരിച്ച ഡി.എം.കെ നേതാവ് വാസുഗി മുരുകേശന്റെ സഹോദരി പത്മയുടെ വസതിയിലും വ്യവസായി സുരേഷിന്റെ ഗാന്ധിപുരത്തുള്ള ഓഫീസിലും കെ.വി.പി നഗറിലെ വസതിയിലും പരിശോധന നടത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മണൽ ക്വാറികൾ, കെട്ടിട നിർമാണം എന്നിവ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് മന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടന്നത്.

Tags:    
News Summary - DMK hits out at Central Government as IT raids continue on DMK Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.