ചെന്നൈയിൽ ഡി.എം.കെ പ്രവർത്തകനെ ബസ് സ്റ്റാൻഡിനുള്ളിൽ കൊലപ്പെടുത്തി

ചെന്നൈ: ബ്രോഡ്‌വേ ബസ് സ്റ്റാൻഡിൽ ഡി.എം.കെ പ്രവർത്തകനെ അജ്ഞാതർ ചേർന്ന് കൊലപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെയുടെ പ്രവർത്തകൻ സൗന്ദർ രാജനാണ് കൊല്ലപ്പെട്ടത്.

വേനൽക്കാലത്ത് യാത്ര ചെയ്യുന്നവർക്കായി സൗജന്യ കുടിവെള്ളം നൽകുന്നതിന് ചെന്നൈ വ്യാസർപാടിയിൽ പാർട്ടി സ്ഥാപിച്ച ടെന്റിലെ കാനുകളിൽ വെള്ളം നിറക്കുകയായിരുന്നു സൗന്ദർ രാജ്. ആ സയത്താണ് അഞ്ചുപേരടങ്ങിയ സംഘം സൗന്ദറിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

പ്രതികളെ കണ്ടെത്തുന്നതിന് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാണ് സൗന്ദർ രാജൻ ഡി.എം.കെയിൽ ചേർന്നത്.

Tags:    
News Summary - DMK worker killed at busy bus stand in Chennai by five unidentified assailants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.