ന്യൂഡൽഹി: ട്രെയിനിൽനിന്ന് വീണ് മരിച്ച യുവതിയുടെ അടുത്ത ബന്ധുക്കൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ. ഇന്ദർലോക് മെട്രോ സ്റ്റേഷനിൽ ഈമാസം 14നാണ് യാത്രക്കാരിയായ യുവതിയുടെ വസ്ത്രങ്ങൾ ട്രെയിനിൽ കുരുങ്ങി അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സുരക്ഷ കമീഷണർ (സി.എം.ആർ.എസ്) അന്വേഷണം നടത്തിവരുകയാണ്.
മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും മക്കൾ പ്രായപൂർത്തിയാകാത്തവരായതിനാൽ മാനുഷിക സഹായമെന്ന നിലയിൽ 10 ലക്ഷം രൂപയും നൽകുമെന്ന് ഡി.എം.ആർ.സി അറിയിച്ചു. രണ്ടു കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.