ന്യൂഡൽഹി: മതത്തിെൻറ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കരുതെന്നും ഭരണഘടന എല്ലാവർക്കും തുല്യ അവകാശമാണ് നൽകുന്നതെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പരൗത്വ ഭേദഗതി ബില്ലിൽ മതത്തെ ആധാരമാക്കിയാണ് പൗരത്വം തീരുമാനിക്കുന്നത്. പൗരത്വപ്പട്ടിക അസമിന് മാത്രം ഉള്ളതാണ്. എന്നാൽ, അത് രാജ്യം മുഴുവൻ നടപ്പാക്കാനാണ് ബി.ജെ.പി ശ്രമം. വർഗീയ ധ്രുവീകരണമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബുധനാഴ്ച പാർട്ടി ആസ്ഥാനത്ത് ‘കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറ് വർഷങ്ങൾ’ എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിമ കൊറേഗാവ് കേസ് പിൻവലിക്കാനുള്ള മഹാരാഷ്ട്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.