ബംഗളൂരു: ദ്രാവിഡ ഭാഷകളിലെ ജ്ഞാനപീഠ ജേതാക്കളായ 19 പേരെ കുറിച്ചും അവരെ ജ്ഞാനപീഠത്തിന് അർഹമാക്കിയ കൃതികളെ കുറിച്ചുമുള്ള ഗവേഷണത്തിന് ബംഗളൂരുവിലെ മലയാളി അധ്യാപിക സുഷമ ശങ്കറിന് ഡോക്ടറേറ്റ്. കുപ്പം ദ്രാവിഡ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. കന്നട ഭാഷയില്‍ ഡോ. മല്ലേശപ്പയുടെ കീഴിലാണ് കൊല്ലം കണ്ണനല്ലൂര്‍ സ്വദേശിയായ സുഷമ ശങ്കര്‍ ഗവേഷണം നടത്തിയത്. കന്നട ജാനാ, കന്നട കാവാ, കന്നട രത്ന എന്നിവ വിജയിച്ച് ഭാഷാ പ്രാവീണ്യം നേടി. കന്നടയില്‍ എം.എയും എം.ഫിലും നേടിയിട്ടുണ്ട്. ഒ.എന്‍.വി. കുറുപ്പിെൻറ 'ഭൂമിക്കൊരു ചരമഗീതവും' കന്നട കവി ഗോപാലകൃഷ്ണ അഡിഗരുടെ 'ഭൂമിഗീതെ'യും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു സുഷമയുടെ എം.ഫിലിെൻറ ഗവേഷണ വിഷയം.
ദ്രാവിഡ ഭാഷകളെക്കുറിച്ചും ദ്രാവിഡ ഭാഷകളിലെ ജ്ഞാനപീഠ ജേതാക്കളായ 19 പേരെ കുറിച്ചും അവരെ ജ്ഞാനപീഠത്തിന് അർഹമാക്കിയ കൃതികളെക്കുറിച്ചുമുള്ള സമഗ്ര ഗവേഷണത്തിനാണ് ഇപ്പോൾ ഡോക്ടറേറ്റ് ലഭിച്ചത്. ഒ.എൻ.വി കവിതകളെ പ്രണയിച്ചിരുന്ന സുഷമ ശങ്കർ 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിത 'ഭൂമിെഗാന്തു ചമരഗീതെ' എന്ന പേരിൽ കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കന്നട കവി ദൊഡ്ഡെരംഗേ ഗൗഡരുടെ കവിത യുഗവാണി സുഷമാ ശങ്കർ മലയാളത്തിലേക്ക് തർജമ ചെയ്തപ്പോൾ അവതാരിക എഴുതിയത് ഒ.എൻ.വി കുറുപ്പാണ്. 2013ലാണ് 144 പേജുകളിലായി ഭൂമിഗൊന്തു ചമരഗീതെ പ്രസിദ്ധീകരിച്ചത്.
150ലധികം ഒ.എൻ.വി കവിതകൾ കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കന്നടയിലെ പ്രശസ്ത സാഹിത്യകാരനായിരുന്ന യു.ആർ. അനന്തമൂർത്തിയാണ് അവതാരിക എഴുതിയത്. ഒ.എൻ.വിയെ കൂടാതെ അക്കിത്തം അച്യുതൻ നമ്പൂതിരി, ഇടശ്ശേരി ഗോവിന്ദൻ നായർ, കൂരിപ്പുഴ ശ്രീകുമാർ തുടങ്ങിയവരുടെ കൃതികളും കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കന്നട ഭാഷാ സംഘം അധ്യക്ഷനായിരുന്ന ബോറ ഷെട്ടിയുടെ മകന് ബി. ശങ്കർ ആണ് സുഷമ ശങ്കറിെൻറ ഭർത്താവ്. കേരളത്തിലെ തോറ്റം പാട്ടിെൻറ ആചാര്യനായ ചെല്ലപ്പൻ നായരുടെ മകളാണ്. മകന്: എസ്.എസ്. ചന്ദന്‍ (സോഫ്റ്റ്വെയര് എന്‍ജിനീയർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.