ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു, അനുശോചന സന്ദേശങ്ങൾ പ്രവഹിച്ചു; അവസാനം ബി.ജെ.പി നേതാവിന് ‘പുനർജന്മം’

ആഗ്ര: ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്‌കാര ചടങ്ങുകൾക്കൊരുങ്ങുന്നതിനിടെ കണ്ണ് തുറന്ന് ബി.ജെ.പി നേതാവ്. ബി.ജെ.പി ആഗ്ര ജില്ല മുൻ പ്രസിഡന്റ് മഹേഷ് ബാഗേലിനാണ് ‘പുനർജന്മം’. നെഞ്ചിൽ അണുബാധയെ തുടർന്ന് ആഗ്രയിലെ പുഷ്പാഞ്ജലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു മഹേഷിനെ. അനക്കമില്ലാതായതോടെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയും വിവരം ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ ‘മൃതദേഹം’ വീട്ടിലെത്തിച്ചു.

‘മരണവിവരം’ അറിഞ്ഞ് വീട്ടിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. സമൂഹ മാധ്യമങ്ങളിൽ അനുശോചന സന്ദേശങ്ങൾ പ്രവഹിച്ചു. അന്ത്യകർമങ്ങൾക്കുള്ള ഒരുക്കം നടക്കുന്നതിനിടെ ‘മൃതദേഹത്തിൽ’ ചെറിയ അനക്കം, പിന്നാലെ കണ്ണും തുറന്നു. ചുറ്റും കൂടിനിന്നവർ വിശ്വസിക്കാനാവാതെ നിന്നു. ദു:ഖം തളംകെട്ടിനിന്ന ‘മരണവീട്’ പെട്ടെന്ന് തന്നെ സന്തോഷത്തിന് വഴിമാറി. ബന്ധുക്കൾ ഡോക്ടർമാരെ വിവരമറിയിക്കുകയും ഉടൻ ആഗ്രയിലെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ധ പരിചരണം നൽകിയതായും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും സഹോദരൻ ലഖാൻ സിങ് ബാഗേൽ അറിയിച്ചു. 

Tags:    
News Summary - Doctors confirmed the death and condolence messages poured in; At last the BJP leader is 'reborn'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.