ഡോക്ടറെ മർദിച്ച സംഭവം: ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് നാളെ ജില്ലയിലെ ഡോക്ടർമാർ പണിമുടക്കും. ഐ.എം.എയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

നാളെ രാവിലെ ആറു മുതൽ വൈകീട്ട് എട്ടുവരെയാണ് പ്രതിഷേധ സൂചകമായ പണിമുടക്ക്. അത്യാഹിത വിഭാഗം ഒഴികെയുള്ള ഇടങ്ങളിലെല്ലാം ഡോക്ടർമാർ പണിമുടക്കുമെന്ന് ഐ.എം.എ ഭാരവാഹികൾ വ്യക്തമാക്കി.

ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.

പ്രസവത്തിൽ കുഞ്ഞ് മരിച്ച സംഭവത്തിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചത്. 

Tags:    
News Summary - Doctors will go on strike tomorrow in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.