‘കാമറയുമായി ആരെങ്കിലും ധ്യാനത്തിന് പോകുമോ?’; മോദിയെ പരിഹസിച്ച് മമത

കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം അവസാനിച്ചയുടൻ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിന് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ധ്യാനത്തിനിടയിലെ കാമറയുടെ സാന്നിധ്യത്തിനെതിരെയാണ് അവർ രംഗത്തെത്തിയത്.

‘ആർക്കും പോയി ധ്യാനിക്കാം... എന്നാൽ, ആരെങ്കിലും ധ്യാനത്തിന് കാമറയുമായി പോകുമോ?. തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പാണ് അദ്ദേഹം ധ്യാനത്തിന്റെ പേരിൽ പോകുന്നതും എ.സി മുറിയിൽ ഇരിക്കുന്നതും. എന്തു​കൊണ്ടാണ് ഒരു പാർട്ടിയും ഇതിനെതിരെ ഒന്നും മിണ്ടാത്തത്. കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം സംപ്രേഷണം ചെയ്താൽ അത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകും’ -മമത മുന്നറിയിപ്പ് നൽകി.

മേയ് 30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകീട്ട് 4.55ന് കന്യാകുമാരിയില്‍ എത്തും. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന് ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. രണ്ടായിരത്തിലധികം പൊലീസുകാരെയാണ് ഇതിനായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്.

ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെയാണ് തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകുക. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും മോ​ദി സ​മാ​ന​മാ​യ രീ​തി​യി​ൽ ധ്യാ​നം ന​ട​ത്തി​യ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. മേ​യ് 19നാ​യി​രു​ന്നു അ​ന്ന് അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ്. ക​ലാ​ശ​ക്കൊ​ട്ട് ക​ഴി​ഞ്ഞ്, മേ​യ് 18ന് ​ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 11,700 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന രു​ദ്ര​ദാ​ന ഗു​ഹ​യി​ൽ മോ​ദി 17 മ​ണി​ക്കൂ​ർ ധ്യാ​ന​മി​രു​ന്നു.

ഗു​ഹ​യി​ൽ ധ്യാ​ന​മി​രി​ക്കു​ന്ന ചി​ത്രം മോ​ദി​ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ചി​​ത്രം വൈ​റ​ലു​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കും മു​മ്പേ, മോ​ദി​യു​ടെ ‘ധ്യാ​ന​ചി​ത്രം’​ വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക്കും വ​ഴി​വെ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി മ​ത​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, മോ​ദി​യു​ടെ നീ​ക്കം വോ​ട്ടാ​ക്കി മാ​റ്റാ​ൻ സാ​ധി​ച്ചു​വെ​ന്ന് പ​ല നി​രീ​ക്ഷ​ക​രും വി​ല​യി​രു​ത്തിയിരുന്നു.

1892 ഡിസംബര്‍ 23, 24, 25 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്നതിന്റെ ഓർമക്കായി 1970ലാണ് സ്മാരകം പണിതത്. 

Tags:    
News Summary - 'Does anyone take camera to meditation?'; Mamata mocked Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.