ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഉടമക്കൊപ്പം നായും അറസ്റ്റിൽ. ഇന്ദോറിലെ പലേസിയ പ്രദേശത്താണ് സംഭവം.
കർഫ്യൂ ലംഘിച്ച് ഉടമസ്ഥൻ നായ്ക്കൊപ്പം റോഡിലൂടെ നടന്നുപോകുകയായിരുന്നു. അതേസമയം, സംഭവ സ്ഥലത്തെത്തിയ െപാലീസ് സംഘം ഇയാളെ പിടികൂടി. ബിസിനസുകാരനായ ഇയാൾ നായെ നടത്തിക്കാൻ ഇറങ്ങിയതാണെന്നായിരുന്നു വിശദീകരണം.
തുടർന്ന് പൊലീസ് ഉടമയെയും നായ്യെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉടമക്കൊപ്പം നായ്യെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായാണ് വിവരം. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു.
നായ്യെയും ഉടമയെയും അറസ്റ്റ് ചെയ്തതിനെതിരെ മൃഗസംരക്ഷണ പ്രവർത്തകർ സ്റ്റേഷന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.