നായയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു

കർണാടക: ശിവമോഗ ജില്ലയിലെ സർക്കാർ ആശുപത്രിക്കു സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ പ്രസവ വാർഡിന് സമീപം നായ വലിച്ചിഴച്ച നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 7 മണിയോടെ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെ പ്രസവ വാർഡിന് ചുറ്റും നായ ഓടുന്നത് കണ്ട സെക്യൂരിറ്റി ഗാർഡുകളാണ് കുഞ്ഞിനെ രക്ഷിച്ചത്. പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

നവജാതശിശു മരിച്ചത് നായയുടെ കടിയേറ്റാണോയെന്നറിയാനുള്ള അന്വേഷണത്തിലാണ് അധികൃതർ. കുട്ടിയുടെ മാതാപിതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിടില്ല. സംഭവത്തിൽ പൊലീസിൽ കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കുഞ്ഞിന്റെ മരണ സമയം കൃത്യമായി വ്യക്തമാകൂ.  

Tags:    
News Summary - Dog drags newborn's body around govt hospital in Karnataka’s Shivamogga, child found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.