ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തി പ്രദേശമായ ദോക്ലാമിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും ധാരണയായി. കഴിഞ്ഞ ആഴ്ചകളിലായി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന നയതന്ത്രചർച്ചകൾക്കൊടുവിൽ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ചൈനയുമായുള്ള നയതന്ത്ര ചർച്ചകളിൽ അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യ തങ്ങളുടെ നിലപാടും സംഘർഷ സംഭവങ്ങളിൽ ഉത്കണ്ഠയും അറിയിച്ചിരുന്നു. അതിർത്തിയിൽ രണ്ടുമാസമായി തുടരുന്ന സംഘർഷങ്ങൾക്ക് ഇതോടെ അയവു വരുമെന്നാണ് സൂചന.
ഭൂട്ടാനിലെ ദോക്ലാം മേഖലയിൽ ചൈനീസ് സൈന്യം റോഡ് നിർമിക്കാൻ ശ്രമിച്ചതാണ് ഇന്ത്യ-ചൈന സംഘർഷങ്ങളുടെ തുടക്കം.അതിർത്തിയിൽനിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിച്ചാൽ മാത്രമേ ദോക്ലാം സംഘർഷം അവസാനിക്കുകയുള്ളൂ എന്നായിരുന്നു ചൈനയുടെ വാദം. എന്നാൽ ചൈനീസ് സൈന്യം കടന്നുകയറ്റം അവസാനിപ്പിക്കാതെ സേനയെ പിൻവലിക്കാനാവില്ലെന്ന നിലപാടിൽ ഇന്ത്യയും ഉറച്ചു നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.