തക്കാളി വില കുതിക്കുമ്പോൾ ജനങ്ങൾക്ക് യു.പി മന്ത്രി നൽകിയ ഉപദേശം സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. നിങ്ങൾ തക്കാളി തിന്നുന്നത് നിർത്തിയാൽ അതിന്റെ വില കുറയുമെന്നായിരുന്നു മന്ത്രി പ്രതിഭ ശുക്ലയുടെ ഉപദേശം. ''നിങ്ങൾ തക്കാളി തിന്നുന്നത് നിർത്തൂ. തീർച്ചയായും തക്കാളി വില താഴും. ആളുകൾ തക്കാളി വീട്ടിൽ വളർത്തുന്നതും ശീലമാക്കണം."-എന്നായിരുന്നു മന്ത്രിയുടെ ഉപദേശം.
ഇതിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. തക്കാളി വില കുറക്കാൻ മറ്റ് മാർഗമില്ലെന്ന് സർക്കാർ അംഗീകരിച്ചിരിക്കുന്ന എന്നായിരുന്നു കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനതെയുടെ ട്വീറ്റ്.
രാജ്യത്ത് ഒരു കി.ഗ്രാം തക്കാളിക്ക് 120 രൂപയാണ് വില. മധ്യപ്രദേശിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വിളവെടുപ്പ് കഴിഞ്ഞ് വിപണിയിലെത്തുന്ന മുറക്ക് തക്കാളിക്ക് വില കുറയുമെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യാലയ മന്ത്രി രാജ്യസഭയെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.