മുംബൈ: പ്രണയിനിയെ തേടി അതിരുകടന്നതിന് ആറുവർഷം അന്യദേശത്തെ കാരാഗൃഹത്തിൽ കഴിയ േണ്ടിവന്ന ഹാമിദ് അൻസാരിക്ക് പ്രണയത്തിളപ്പിൽ എല്ലാം മറന്നുപോകുന്ന യുവാക്കളോട ് ചില ഉപദേശങ്ങളുണ്ട്. ഒാൺലൈനിൽ കാണുന്നവരോട് പ്രണയത്തിലാകരുത്. മാതാപിതാക്കള ോട് ഒന്നും മറച്ചുവെക്കുകയും ചെയ്യരുത്. എന്തും നിയമാനുസൃതേമ ആകാവൂ. ആറു വർഷത്തിനുശേഷം വ്യാഴാഴ്ച താൻ ജനിച്ചുവളർന്ന വർസോവയിലെ വീട്ടിലെത്തിയ ഹാമിദ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അനുഭവ പാഠങ്ങൾ യുവാക്കൾക്കായി പങ്കുവെച്ചത്.
ഹാമിദിെൻറ കുടുംബവും അയൽക്കാരും സുഹൃത്തുക്കളും ആഘോഷത്തിലാണ്. ഇനിയെന്ത് എന്ന ചോദ്യത്തിന്, മാതാപിതാക്കൾക്കൊപ്പം മാത്രമായി കുറച്ചുനാൾ. പിന്നീട് ഒരു ജോലി കണ്ടെത്തണം. തുടർന്ന് പെണ്ണുകെട്ടി കുടുംബ ജീവിതം. സോഫ്റ്റ്വെയർ എൻജിനീയറായ ഹാമിദ് 2012 നവംബറിലാണ് അഫ്ഗാനിസ്താൻ വഴി പകിസ്താനിലെ ഖൈബറിൽ എത്തിയത്. ഫേസ്ബുക്കിൽ പരിചയെപ്പട്ട് പിന്നീട് പ്രണയത്തിലായ പെൺകുട്ടിയെ തേടിയായിരുന്നു സാഹസം.
കുടുംബം തനിക്ക് മറ്റൊരു വിവാഹം അന്വേഷിക്കുന്നുവെന്നും സഹായിക്കണമെന്നും പെൺകുട്ടി അഭ്യർഥിച്ചതോടെയായിരുന്നു യാത്ര. സുഹൃത്ത് ചമഞ്ഞ് സഹായിക്കാനെത്തിയവർ വ്യാജരേഖകൾ തെൻറ കീശയിലിട്ടു. പെൺകുട്ടിയുടെ വീടെത്തും മുെമ്പ പൊലീസാണ് തന്നെ വരവേറ്റത്. മൂന്നുവർഷം ഏകാന്ത തടവിലായിരുന്നു. അവർക്ക് തോന്നിയാൽ ഇടക്ക് ഭക്ഷണം തരും. ഇനിയത് ഒാർക്കാൻ ശ്രമിക്കുന്നില്ലെന്ന് ഹാമിദ്. തന്നെ പാക് അധികൃതർ ക്രൂരമായി മർദിച്ചതായും ഇടതുകണ്ണിന് പരിക്കേറ്റതായും ഹാമിദ് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് പറഞ്ഞിരുന്നു. അനധികൃതമായി രാജ്യത്ത് കടന്നതിന് 2015 ഡിസംബറിൽ പാക് കോടതി വിധിച്ച മൂന്നുവർഷം തടവുശിക്ഷ കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഹാമിദ് ജയിൽ മോചിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.