ന്യൂഡൽഹി: ജനിച്ചു വളർന്ന നാടായ ഗോരഖ്പുർ വിട്ട് എങ്ങോട്ടുമില്ലെന്ന് ജയിൽമോചിതനായ ബി.ആർ.ഡി മെഡിക്കൽ േകാളജിലെ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ. ശ്വാസംകിട്ടാതെ പിഞ്ചുകുട്ടികള്‍ പിടഞ്ഞുമരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചതിന് താന്‍ എട്ടു മാസമാണ് ജയിലില്‍ കിടന്നത്. ജയിൽ മോചിതനായതിനു ശേഷം തന്നെ സീകരിക്കാൻ മരിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കളടക്കം എത്തിയതോടെ ലഭിച്ച മാനസിക ധൈര്യം പറഞ്ഞറിയിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞു. ഡൽഹിയിലെ പ്രസ് ക്ലബ് ഒാഫ് ഇന്ത്യയിൽ ‘യുനൈറ്റഡ് എഗൈൻസ്റ്റ് ഹെയ്റ്റ്’ നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു കഫീൽ ഖാൻ.
കേസുകളിൽ ഒന്നിൽപോലും തെളിവ് ഹാജരാക്കാൻ സർക്കാറിനായില്ല. കേരളമടക്കം രാജ്യത്തിെൻറ പലഭാഗത്തുനിന്നും വിദേശങ്ങളിൽനിന്നും പിന്തുണ ലഭിച്ചു. എന്നാൽ, ഗോരഖ്പുർ വിട്ട് എങ്ങോട്ടും പോകുന്നില്ല. സസ്പെൻഷൻ പിൻവലിക്കുമെന്നാണ് കരുതുന്നത്. ഇല്ലെങ്കിൽ ഗോരഖ്പുരിൽ എല്ലാ സൗകര്യവുമുള്ള ആശുപത്രി സ്ഥാപിച്ച് ആളുകൾക്ക് സൗജന്യ ചികിത്സ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
180 പേർ താമസിക്കുന്ന ചെറിയ ഹാളിൽ ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നത്. ജയിലിൽ കൂടെയുള്ളവർ എപ്പോഴും പറയുമായിരുന്നു ഡോക്ടർ സാബ് തെറ്റുചെയ്തിട്ടില്ലെന്ന്. ആഗസ്റ്റ് 10ന് ഒാക്സിജൻ തീർന്നതോടെ എല്ലാ വഴികളും തേടിയിരുന്നു. എന്നാൽ, ആശുപത്രിയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയേതാടെ അവസ്ഥയാകെ മാറി. താൻ ഹീറോയാകുകയാണെന്നും കാണിച്ചുതരാമെന്നും ഭീഷണിപ്പെടുത്തി. ബി.ജെ.പി വക്താക്കൾ താൻ കള്ളനാണെന്നും പ്രചരിപ്പിച്ചു.
ഒരു ഓക്സിജന്‍ സിലിണ്ടറിന് രണ്ടു ലക്ഷം രൂപയാകുമെന്നും 250 സിലിണ്ടര്‍ എത്തിക്കാന്‍ എവിടെനിന്ന് പണം കിട്ടിയെന്നുമായിരുന്നു പ്രചാരണം. 250 രൂപ മാത്രമാണ് ഒരു സിലിണ്ടര്‍ നിറക്കാനുണ്ടായ ചെലവ്. താൻ പ്രതികരിക്കാൻ തുടങ്ങിയേതാടെ സമൂഹമാധ്യമങ്ങളും പിന്നീട് മാധ്യമങ്ങളും അത് ഏറ്റെടുത്തു. ഇത്, ജാമ്യം ലഭിക്കാൻ സഹായകമായി. മാധ്യമപ്രവർത്തക സീമ മുസ്തഫ മുഖാമുഖം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.