ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിെൻറ ഇംഗ്ലീഷ് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. വിദേശ ഉച്ചാരണം മൂലം തരൂരിെൻറ ഇംഗ്ലീഷ് മനസിലാകുന്നിെല്ലന്നായിരുന്നു ഗോയലിെൻറ പരിഹാസം. സാമ്പത്തിക കുറ്റകൃത്യം നടത്തി ഒളിച്ചോടിയവരെ സംബന്ധിച്ച ബില്ല് ലോക്സഭയിൽ ചർച്ച ചെയ്യവെയാണ് ഗോയലിെൻറ പരാമർശം.
ബില്ല് അവതരിപ്പിച്ചുകൊണ്ട് ശശി തരൂർ സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാറിെൻറ വാക്കും പ്രവർത്തിയും തമ്മിൽ അന്തരമുണ്ടെന്ന് തരൂർ പറഞ്ഞു. പൊതുമേഖലാ ബാങ്കിനെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ പറ്റിച്ച് മുങ്ങിയ നീരവ് മോദി ദാവോസിൽ പ്രധാനമന്ത്രിക്കൊപ്പം ഇരുന്ന് ഫോേട്ടാ എടുത്തതിനെയും തരൂർ രൂക്ഷമായി വിമർശിച്ചിരുന്നു.
ബില്ലിൽ നടന്ന സംവാദത്തിന് മറുപടി പറയവെയാണ് തരൂരിെൻറ വിദേശ ഇംഗ്ലീഷ് ഉച്ചാരണം മനസിലായില്ലെന്ന് ഗോയൽ പറഞ്ഞത്. എന്നാൽ എൻ.കെ പ്രേമചന്ദ്രൻ എം.പി ഗോയലിെൻറ പ്രസ്താവനയെ എതിർത്തു രംഗത്തെത്തി. ഇത്തരം പ്രസ്താവന മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത് നല്ലതല്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.