ന്യൂഡൽഹി: പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കാതെ നോട്ട് അസാധുവാക്കൽ പൊളിഞ്ഞുവെന്ന് സർക്കാർതന്നെ ഒൗദ്യോഗികമായി സമ്മതിക്കുേമ്പാൾ ആ ‘ദുരിതകാല’ത്തിെൻറ ദേശീയ മുഖമായി മാറിയ നന്ദ്ലാൽ പറയുന്നു: ‘‘അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ? ഞാൻ കഷ്ടപ്പെട്ടുവെന്നതല്ലാതെ...’’ കഴിഞ്ഞ നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാനായി വലിയ മൂല്യമുള്ള നോട്ടുകളുടെ നിരോധനം പ്രഖ്യാപിച്ചതോടെ ആഴ്ചകളോളം ദൈനംദിന ആവശ്യങ്ങൾപോലും നിർവഹിക്കാനാകാതെ ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ വരിനിന്ന് ഹതാശരായ ജനലക്ഷങ്ങളുടെ ‘മുഖ’മായി മാറിയ വയോധികനാണ് നന്ദ്ലാൽ. നോട്ടുക്ഷാമം വരിഞ്ഞുമുറുക്കിയ ആ നാളുകളിൽ ഒന്നായ 2016 ഡിസംബർ 13ന് ഡൽഹിയിലെ എസ്.ബി.െഎ ന്യൂ കോളനി ബ്രാഞ്ചിൽ നീണ്ട മണിക്കൂർ ക്യൂ നിന്ന് ഒടുവിൽ വരിയിലെ സ്ഥാനം പോലും നഷ്ടപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞുപോയ 78 കാരനായ ഇൗ വൃദ്ധെൻറ ചിത്രങ്ങൾ ദേശീയ-സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. നോട്ടു നിരോധന ദുരിതത്തിെൻറ പ്രതീകമായി നന്ദ്ലാൽ മാറുകയായിരുന്നു.
നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും തിരികെ വന്നുവെന്ന് റിസർവ് ബാങ്ക് തന്നെ സമ്മതിക്കുകയും കേന്ദ്ര സർക്കാർ മറുപടി നൽകാൻ വിഷമിക്കുകയും ചെയ്യുേമ്പാഴാണ് നോട്ടു നിരോധനത്തിെൻറ അർഥശൂന്യതയെക്കുറിച്ച് ഗുഡ്ഗാവിലെ ഭീം നഗറിലെ 10 x10 അടി മാത്രം വിസ്തീർണമുള്ള വാടക മുറിയിൽ ഒറ്റക്ക് കഴിയുന്ന അദ്ദേഹം ഒാർക്കുന്നത്. ഇന്ത്യാ വിഭജനത്തോടെയാണ് പാകിസ്താനിൽനിന്ന് ഗുഡ്ഗാവിലേക്ക് നന്ദ്ലാൽ അഭയാർഥിയായി എത്തിയത്. പിന്നീട് സൈന്യത്തിൽ ജോലി ലഭിച്ചു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പെങ്കടുത്ത ഇൗ മുൻ സൈനികൻ മൂന്ന് ദശകമായി ഗുർഗാവിലാണ് താമസം.
തെൻറ ഏക വരുമാനമായ പെൻഷൻ വാങ്ങാനാണ് അദ്ദേഹം ബാങ്കിൽ എത്തിയത്. നോട്ടു നിരോധന കാലത്ത് മണിക്കൂറോളം ബാങ്കിൽനിന്ന് അവശനായ അദ്ദേഹം ആ ദിവസം വിഷമം അടക്കാനാവാതെ പൊട്ടിക്കരഞ്ഞുപോയി. ‘‘എന്തു ഗുണമാണ് നോട്ടു നിരോധനംകൊണ്ടുണ്ടായത്? നിങ്ങൾ അത് അറിയണം. എനിക്ക് ഒരു പേപ്പർപോലും വായിക്കാൻ കഴിയില്ല. ആദ്യമൊക്ക 2000ത്തിെൻറ ഒറ്റ നോട്ടുകളാണ് അന്ന് ലഭിച്ചത്. അത് ചില്ലറയാക്കാൻ എന്തു മാത്രം ബുദ്ധിമുേട്ടണ്ടിവന്നു. പിന്നീടാണ് ചില്ലറ നോട്ടുകൾ തരാൻ ബാങ്ക് അധികൃതർ തയാറായത്’’ -അദ്ദേഹം പറഞ്ഞു. പത്രങ്ങളിൽ ദൈന്യതയാർന്ന തെൻറ ഫോേട്ടാ വന്ന ശേഷമാണ് ബാങ്ക് ജീവനക്കാർ തനിക്ക് പരിഗണന നൽകിത്തുടങ്ങിയതെന്നും അദ്ദേഹം പറയുന്നു. ഭാര്യ മരിച്ചശേഷം എടുത്തുവളർത്തിയ മകൾ താൻ താമസിക്കുന്ന ഫരീദാബാദിലേക്ക് വരാൻ ക്ഷണിച്ചു. പക്ഷേ, ഭാര്യയുമൊത്ത് ജീവിച്ച ഗുഡ്ഗാവ് വിട്ടുപോകാൻ നന്ദ്ലാലിന് മനസ്സുവരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.