ദ്രൗപദി മുർമു

ദ്രൗപദി മുർമു ഇന്ന് രാഷ്ട്രപതി ഭവനിലേക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10.15ന് പാർലമെന്റ് സെൻട്രൽ ഹാളിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

ആചാരപരമായ ചടങ്ങിന് രാഷ്ട്രപതി രാംനാഥ് കോവിന്ദും നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവും ഒരുമിച്ചെത്തും. സത്യപ്രതിജ്ഞക്ക് തൊട്ടുപിറകെ 21 ആചാരവെടി മുഴങ്ങും. അതിന് ശേഷം രാഷ്ട്രപതിയുടെ പ്രസംഗം. തുടർന്ന് പാർലമെന്‍റ് മന്ദിരത്തിൽ നിന്ന് പുതിയ രാഷ്ട്രപതിയെ രാഷ്ട്രപതിഭവനിലേക്ക് ആനയിക്കും.

Tags:    
News Summary - Draupadi Murmu will take oath today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.