മംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ സ്വകാര്യ മെഡിക്കൽ കോളജിലെ ഒമ്പത് ഡോക്ടർമാരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മലയാളികളായ ഡോ. സുർജിത് ദേവ് (20), ഡോ. ആയിശ മുഹമ്മദ് (23), തെലങ്കാന സ്വദേശികളായ ഡോ. പ്രണയ് നടരാജ് (24), ഡോ. ചൈതന്യ ആർ. തുമുലൂരി (23) യു.പി സ്വദേശികളായ ഡോ. വിതുഷ് കുമാർ (27), ഡോ. ഇഷ് മിസ്സ (27), കർണാടക സ്വദേശി ഡോ. സുധീന്ദ്ര (34), ഡൽഹി സ്വദേശികളായ ഡോ. സിദ്ധാർഥ് പവസ്കർ (29), ഡോ. ശരണ്യ (23) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം ഏഴിന് ആരംഭിച്ച ലഹരിവേട്ടയിൽ ഇതിനകം 24 ഡോക്ടർമാർ അറസ്റ്റിലായതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.