ബംഗളൂരു: ലഹരിക്കടത്തു സംഘത്തിലെ കണ്ണികളായ മലയാളികൾ ഉൾപ്പെടെ ബംഗളൂരുവിൽ പിടിയിലായി. കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് (39), പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രന് (37), ബംഗളൂരു സ്വദേശി ഡി. അനിഘ (24) എന്നിവരെയാണ് ബംഗളൂരു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്.
അനിഘയുടെ നേതൃത്വത്തിലാണ് ലഹരിമരുന്നുകളുടെ ഇടപാടുകള്‍ നടന്നിരുന്നത്. മുഹമ്മദ് അനൂപും റിജേഷുമാണ് ലഹരിമരുന്നുകള്‍ വിതരണം ചെയ്തിരുന്നത്. സിനിമാ മേഖലയിലുള്ളവരുമായും ഇവർ ഇടപാട് നടത്തിയതായാണ് വിവരം.
വിദേശത്തുനിന്നും ലഹരിമരുന്നുകള്‍ എത്തിച്ച് നഗരത്തില്‍ വിതരണം ചെയ്തിരുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി. ) അധികൃതര്‍ അറിയിച്ചു.
ആഗസ്റ്റ് 21ന് കല്യാൺ നഗറിലെ താമസസ്ഥലത്തുനിന്നും അനൂപ് പിടിയിലായതോടെ നടത്തിയ അന്വേഷണത്തിലാണ് മറ്റു രണ്ടുപേർ കൂടി അറസ്റ്റിലായത്. അനൂപിെൻറ താമസസ്ഥലത്ത് നിരന്തരം ആളുകളെത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് അധികൃതർക്ക് വിവരം കൈമാറിയത്. 96 എം.ഡി.എം.എ. ഗുളികകളും180 എല്‍.എസ്.ഡി. സ്റ്റാമ്പുകളുമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.
ബിറ്റ്കോയിനുകള്‍ ഉപയോഗിച്ചാണ് സംഘം വിദേശത്തുനിന്ന് ലഹരിവസ്തുക്കള്‍ സംഘടിപ്പിച്ചിരുന്നത്. ഇവർക്ക് സിനിമാ മേഖലയിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.