ബംഗളൂരു: കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മലയാളി മോഡലും നടനുമായ നിയാസ് മുഹമ്മദിെൻറ നേതൃത്വത്തിൽ കേരളത്തിലും നിശാപാർട്ടി സംഘടിപ്പിച്ചതായി വിവരം.
നിയാസിെൻറ പാർട്ടിയിൽ നടി സഞ്ജന ഗൽറാണിയായിരുന്നു മുഖ്യാതിഥിയെന്നും പല മലയാള താരങ്ങളും പെങ്കടുത്തതായും അറിയുന്നു. റിമാൻഡിൽ കഴിയുന്ന നിയാസിനെ കൂടുതൽ ചോദ്യംചെയ്യുന്നതോടെ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരും. നിയാസിെൻറ പേരിൽ ബംഗളൂരുവിലുള്ള 'ഫാഷൻ 360' എന്ന മോഡൽ മാനേജ്മെൻറ് സ്ഥാപനത്തിനും 'സ്പെക്ട്ര 360' എന്ന ഇവൻറ് മാനേജ്മെൻറ് സ്ഥാപനത്തിനും മറ്റാരുടെയെങ്കിലും സാമ്പത്തികസഹായം ലഭിച്ചിരുന്നോ എന്നതും വിശദമായി പരിശോധിക്കും. നിയാസ് മുഹമ്മദ് കേരളത്തിലെ മയക്കുമരുന്ന് ഇടപാടുകാരുമായുള്ള മുഖ്യകണ്ണികളിലൊരാളാണെന്നും ഇവൻറ് മാനേജ്മെൻറിെൻറ മറവിൽ മയക്കുമരുന്ന് ഇടപാട് നടന്നിരുന്നതായും അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. അഞ്ചുവർഷമായി ബംഗളൂരുവിൽ കഴിയുന്ന ഇയാൾ ഫിറ്റ്നസ് പരിശീലനത്തിൽ തുടങ്ങി മോഡലിങ്ങിലൂടെ സിനിമയിലേക്ക് വളരുകയായിരുന്നു.
കേസിൽ നേരേത്ത അറസ്റ്റിലായ രാഹുൽ ഷെട്ടിയും നിയാസ് മുഹമ്മദും നടി സഞ്ജന ഗൽറാണിയുടെ 'രാഖി സുഹൃത്തുക്കൾ' ആണ്. സെലിബ്രിറ്റികൾക്കായി പാർട്ടികൾ സംഘടിപ്പിച്ച് മയക്കുമരുന്ന് വിതരണം ചെയ്യലാണ് ഇവരുടെ രീതി. മയക്കുമരുന്ന് ഇടപാടിൽ സഞ്ജനക്കുള്ള പങ്ക് സംബന്ധിച്ച് ഇരുവരിൽനിന്നും വ്യക്തമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു നടിയുടെ അറസ്റ്റ്. സഞ്ജനയുടെയും നിയാസിെൻറയും ലോക്ഡൗൺ കാലത്തെ ബിസിനസ് സംരംഭവും സംശയനിഴലിലാണ്. ഇരുവരും ചേർന്ന് കഴിഞ്ഞ ജൂലൈയിൽ ഒരു ഏജൻസിയുടെ 'എൻ 95 മാസ്കു'കളുടെ മൊത്തക്കച്ചവടം ആരംഭിച്ചിരുന്നു.
മാസ്ക് ബിസിനസുമായി താൻ സഹകരിക്കുന്നുണ്ടെന്നും മൊത്തക്കച്ചവടത്തിന് താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് നിയാസ് മുഹമ്മദുമായി ബന്ധപ്പെടണമെന്നും കാണിച്ച് നിയാസിെൻറ ഫോൺ നമ്പർ സഹിതം കഴിഞ്ഞ ജൂലൈ ഒമ്പതിന് സഞ്ജന ഗൽറാണി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.