മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബി.ജെ.പിയെ വിമർശിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ഷാരൂഖ് ഖാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ എൻ.സി.പിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാതെ എൻ.സി.ബി ഷാരൂഖ് ഖാന് പിന്നാലെയാണെന്ന് എൻ.സി.പി നേതാവ് കൂടിയായ ഛഗന്‍ ഭുജ്ബല്‍ ആരോപിച്ചു.
മുംബൈയില്‍ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാനും മറ്റുള്ളവരും അറസ്റ്റിലായത്. ഈ മാസം 30 വരെ ആര്യൻ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഷാരൂഖ് ഖാന്‍ ജയിലിലെത്തി മകനെ കണ്ടതിനു പിന്നാലെ ഷാരൂഖിന്‍റെ വസതിയിൽ എൻ.സി.ബി പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയെ മോശമായി ചിത്രീകരിക്കുകയാണ് എൻ.സി.ബിയുടെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.