പുതുവത്സരാഘോഷത്തിന് എത്തിച്ച 6.31 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ബംഗളൂരു: പുതുവത്സര പാർട്ടികളിൽ വിതരണം ചെയ്യാനായി കൊണ്ടുവന്ന 6.31 കോടിയുടെ മയക്കുമരുന്ന് സെൻട്രൽ ക്രൈം ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ പിടികൂടി. രണ്ടു വിദേശികളടക്കം എട്ടുപേരെ പിടികൂടി. മൂന്നു വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിലാണിത്.

കൊത്തന്നൂർ പൊലീസ് പരിധിയിലാണ് ബംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ആറുപേർ പിടിയിലായത്. പുതുവത്സരാഘോഷത്തിനായി മയക്കുമരുന്ന് കടത്തുമെന്ന വിവരത്തെ തുടർന്ന് ഒരുമാസത്തിലധികമായി പൊലീസ് നിരീക്ഷണം നടത്തിവരുകയായിരുന്നു.

ബംഗളൂരു, ഹൈദരാബാദ്, ഗോവ, ഡൽഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ താമസിക്കുന്ന നൈജീരിയക്കാരിൽനിന്നാണ് സംഘം മയക്കുമരുന്നു വാങ്ങിയത്. കൊത്തന്നൂരിൽ വീട് വാടകക്കെടുത്ത് മയക്കുമരുന്ന് സൂക്ഷിച്ച് വൻവിലക്ക് പുതുവത്സര ആഘോഷത്തിനായി ആവശ്യക്കാർക്ക് വിൽക്കാനായിരുന്നു പദ്ധതി. 7.1 കിലോഗ്രാം കഞ്ചാവ്, 7.3 കിലോ എം.ഡി.എം.എ, 250 മയക്കുമരുന്ന് ഗുളികകൾ, നാലു കിലോ ഹഷീഷ് ഓയിൽ, 440 ഗ്രാം ചരസ്, 2.3 കിലോ എം.ഡി.എം.എ എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ പൊലീസ് സംഘം കണ്ടെത്തിയത്. ഇവക്ക് മൊത്തം ആറുകോടി രൂപ വില വരും.

ഇലക്ട്രോണിക്സ് സിറ്റിയിൽ നടത്തിയ മറ്റൊരു പരിശോധനയിൽ ഐവറി കോസ്റ്റ് സ്വദേശിയെ 250 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിട്ടുമുണ്ട്. ഇതിന് 25 ലക്ഷം രൂപ വില വരും. ബാനസവാഡിയിൽ നടത്തിയ മറ്റൊരു പരിശോധനയിൽ കോസ്റ്ററീക സ്വദേശി ആറു ലക്ഷം രൂപ വിലവരുന്ന കൊക്കെയ്ൻ, മയക്കുമരുന്ന് ഗുളികകൾ എന്നിവയുമായി പിടിയിലായി.

Tags:    
News Summary - Drugs worth 6.31 crore seized for New Year's Eve celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.