ന്യൂഡൽഹി: മദ്യലഹരിയിൽ എയർ ഇന്ത്യ വിമാന യത്രക്കാരൻ തനിച്ച് യാത്ര ചെയ്യുന്ന വനിതാ യാത്രികയുടെ ഇരിപ്പിടത്തിൽ മൂത്രമൊഴിച്ചതായി പരാതി. ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയതിലേക്കുള്ള യാത്രാ മേധ്യ എയർ ഇന്ത്യയുടെ എ.െഎ 102 വിമാനത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
വനിതാ യാത്രക്കാരിയുടെ മകൾ ഇന്ദ്രാണി ഘോഷ് പ്രശ്നം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിേൻറയും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിേൻറയും ശ്രദ്ധയിൽപെടുത്തി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വനിതാ യാത്രികക്ക് സീറ്റ് മാറ്റിക്കൊടുക്കുകയല്ലാതെ എയർ ഇന്ത്യ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
ഡൽഹിയിൽ വിമാനമിറങ്ങി കണക്ഷൻ ഫ്ലൈറ്റിനായി മാതാവ് വീൽ ചെയറിൽ ഇരിക്കുമ്പോൾ സീറ്റിൽ മൂത്രമൊഴിച്ച യാത്രക്കാരൻ നടന്നുപോകുന്നതായി കണ്ടുവെന്ന് മറ്റൊരു ട്വീറ്റിന് മറുപടിയായി ഇന്ദ്രാണി പറയുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് വ്യോമയാന മന്ത്രാലയത്തിനും ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനും ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജൂനിയർ വ്യോമയാന മന്ത്രി ജയന്ത് സിൻഹ എയർ ഇന്ത്യക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
@sureshpprabhu @SushmaSwaraj @airindiain 30thAug AI102 JFK to Delhi, seat36D. My mother traveling alone had to face extreme shock and trauma when a drunk passenger post dinner service fumbled across to her seat removed his pants and urinated on her seat! Please lookinto urgently
— Indrani Ghosh (@indranidreams) August 31, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.