ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റുകളെ ട്രോളി സമൂഹമ ാധ്യമങ്ങൾ. സിന്ധ്യ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് പഴയ ട്വീറ്റുകൾ ട്വിറ്ററിൽ ട്രെൻഡിങായത്.
ഡൽഹിയിലെ സംഘർഷ സമയത്ത് ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും സിന്ധ്യ രൂക്ഷമായി വിമർശിച്ചിരുന്നു. ഫെബ്രുവ രി 26ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ ബി.ജെ.പി നേതാക്കൾ വെറുപ്പ് പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാറും ഡൽഹി സർക്കാറും പരാജയപ്പെട്ടെന്നും സിന്ധ്യ അഭിപ്രായപ്പെട്ടിരുന്നു. കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാരെ വിലക്കുവാങ്ങി ബി.ജെ.പി ജനാധിപത്യ കൊല്ലുന്നുവെന്ന് അഭിപ്രായപ്പെട്ട സിന്ധ്യ 17 എം.എൽ.എമാരുമായി അതേ കർണാടകയിലേക്ക് തന്നെ പറന്നതും രാഷ്ട്രീയ കേന്ദ്രങ്ങളെ ആശ്ചര്യപ്പെടുത്തി.
The @BJP4India leaders have got to stop spreading the politics of hate. Need both the governments to work together and put an end to this before it’s too late!
— Jyotiraditya M. Scindia (@JM_Scindia) February 26, 2020
സിന്ധ്യ ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം ശക്തമായതോെട ഇതടക്കമുള്ള സിന്ധ്യയുടെ പല ട്വീറ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പാർലമെൻറിനകത്തും പുറത്തും രാഹുലിൻെറ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന സിന്ധ്യ നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും നിശിത വിമർശകനായിരുന്നു.
മധ്യപ്രദേശിലെ കമൽനാഥ് സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. 18 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന് സിന്ധ്യ സോണിയഗാന്ധിക്കയച്ച കത്തിൽ പരാമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.