ഡി.വൈ.എഫ്.ഐ കർണാടക സംസ്ഥാന സമ്മേളനം മംഗളൂരുവിൽ; ലോഗോ പ്രകാശനം ചെയ്തു

മംഗളൂരു: ഡി.വൈ.എഫ്.ഐ കർണാടക സംസ്ഥാന സമ്മേളനം ഫെബ്രുവരി 25,26,27 തീയതികളിൽ മംഗളൂരുവിൽ നടക്കും. സമ്മേളന ലോഗോ ഡോ. ജനനാഥ് ഷെട്ടി പ്രകാശനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീർ കാട്ടിപ്പള്ള അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ബി.കെ. ഇംത്യാസ്, സെക്രട്ടറി സന്തോഷ് ബജാൽ, മനോജ് വാമഞ്ചൂർ, സുനിൽ കുമാർ ബജാൽ എന്നിവർ സംസാരിച്ചു.

ബി.ജെ.പിക്കെതിരെ കോൺഗ്രസിനൊപ്പം നിന്ന് മതേതര ശക്തികളുടെ ഏകോപനം എന്ന ആശയം പിന്തുടരുന്ന സാഹചര്യത്തിലാണ് സമ്മേളനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താതെ സി.പി.എം ഉൾപ്പെടെ ഇടത് പാർട്ടികൾ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിനായി രംഗത്തിറങ്ങിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഈ നിലപാട് തുടരുന്നതിന്റെ ഭാഗമായി ഈയാഴ്ച നടന്ന സോമേശ്വര നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -സി.പി.എം സഖ്യ സ്ഥാനാർഥികളാണ് മത്സരിച്ചത്.

2017ൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരു പരിപാടി തടയാൻ ബി.ജെ.പി നടത്തിയ നീക്കങ്ങൾ അന്നത്തെ സിദ്ധരാമയ്യ സർക്കാർ 3000 പൊലീസുകാരെ വിന്യസിച്ചാണ് നേരിട്ടിരുന്നത്. 

Tags:    
News Summary - DYFI Karnataka State Conference in Mangaluru; Logo released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.