മഹാരാഷ്ട്രയിൽ റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിൽ റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് ഭൂചലനമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 7.14നുണ്ടായ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഹിംഗോളിയിലെ കലംനൂരി താലൂക്കിലെ രാമേശ്വർ തണ്ട ഗ്രാമത്തിലാണെന്ന് നന്ദേഡ് ജില്ല അധികൃതർ അറിയിച്ചു. ഹിംഗോലി, നന്ദേഡ്, പർഭാനി, ഛത്രപതി സംഭാജിനഗർ, വാഷിം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂകമ്പത്തിന്‍റെ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടിയെന്ന നിലയിൽ, ഷീറ്റ് വിരിച്ച വീടുകളുടെ മേൽക്കൂരയിൽ കല്ലുകൾ വെച്ചിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ നന്ദേഡ് ജില്ലാ ഭരണകൂടം നിവാസികൾക്ക് നിർദ്ദേശം നൽകി. ഈ മേഖലയിൽ മാർച്ചിൽ, 4.5, 3.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - Earthquake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.