ഡൽഹിയിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രി 7.55നാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. നിരവധി പേരാണ് ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.  

പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും മറ്റ് നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിന് 79 കി.മീ തെക്കായി 200 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. 


ഡൽഹിയിൽ അഞ്ച് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത് ഭൂചലനമാണിത്. കഴിഞ്ഞ ഞായറാഴ്ച റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ പ്രകമ്പനങ്ങളുണ്ടായിരുന്നു. 

Tags:    
News Summary - Earthquake Tremors Felt In Delhi, Adjoining Areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.