തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം: സമയമാറ്റം മോദി​ക്ക്​ വേണ്ടിയെന്ന്​ കോൺഗ്രസ്​

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപനത്തി​​​​​െൻറ സമയക്രമത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മാറ്റം വരുത്തിയത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ വേണ്ടിയാണെന്ന്​ കോൺഗ്രസ്​ ആരോപണം. ഇന്ന്​ 12.30നാണ്​ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ ഒ.പി റാവത്ത് തീയതി പ്രഖ്യാപനം നടത്തുമെന്ന്​ അറിയിച്ചിരുന്നത്​. എന്നാൽ, പിന്നീടത്​ വൈകീട്ട്​ മൂന്നു മണിയിലേക്ക്​ മാറ്റുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ അജ്​മീറിൽ റാലിയിൽ പ​െങ്കടുക്കുന്നതിനാലാണ്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം മാറ്റിയതെന്ന്​ കോൺഗ്രസ്​ വക്താവ്​ രൺദീപ്​ സിങ്​ സുർജെവാല ആരോപിച്ചു.

ഉച്ചക്ക്​ ഒരു മണിക്കാണ്​ അജ്​മീറിലെ റാലിയിൽ മോദി സംസാരിക്കുക. തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചാൽ രാജസ്ഥാനിൽ പെരുമാറ്റചട്ടം വരുമെന്നതിനാൽ മോദി റാലിയിൽ പ​െങ്കടുക്കുന്നത്​ നിയമവിരുദ്ധമാകും. അതിനാൽ നേരത്തെ തീരുമാനിച്ച തെരഞ്ഞെടുപ്പ്​ റാലി കഴിഞ്ഞ ശേഷം തീയതി പ്രഖ്യാപനം നടത്തുന്നതിനാണ്​ കമീഷൻ വാർത്താസമ്മേളനം ബോധപൂർവം മാറ്റിയതെന്നും സുർജെവാല ആരോപിച്ചു.

രാജസ്ഥാൻ, മധ്യപ്രദേശ്​, ഛത്തിസ്​ഗഡ്​, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്​ തീയതിയാണ് തെരഞ്ഞെടുപ്പ് കമീഷൻ​ ഇന്ന്​ പ്രഖ്യാപിക്കുക. തെലങ്കാനയിൽ സർക്കാർ പിരിച്ചുവിട്ട സാഹചര്യത്തിൽ ഇൗ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതിയും ഇന്ന്​ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - EC change of timing for assembly poll dates announcement for Modi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.