ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിയന്ത്രണം തുടരും. ഫെബ്രുവരി 11 വരെയാണ് വിലക്ക്. പദയാത്രകൾ, സൈക്കിൾ/ബൈക്ക്/ വാഹന റാലികൾ, റോഡ് ഷോകൾ തുടങ്ങിയവക്കാണ് നിയന്ത്രണം.
അതേസമയം, പൊതു യോഗങ്ങളിലും പ്രചാരണങ്ങളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവ് അനുവദിച്ചിരുന്നു. വീടുകൾ കയറിയുള്ള പ്രചാരണത്തിന് 20 പേർക്ക് അനുമതി നൽകി. നേരത്തേ 10 പേർക്ക് മാത്രമായിരുന്നു അനുമതി.
തെരഞ്ഞെടുപ്പ് യോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാം. ഇൻഡോർ യോഗങ്ങളിൽ 500 പേർക്കും പങ്കെടുക്കാം. നേരത്തേ 300 പേർക്കായിരുന്നു അനുമതി. അതേസമയം, കോവിഡ് പകരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ തുടരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യവിദഗ്ധരും ഇലക്ടറൽ ഓഫിസർമാരുമായും നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.