ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും 2019ൽ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ 24 ലക്ഷത്തോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം) വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ലോക്സഭ തെരഞ്ഞെടുപ്പു മാത്രം നടത്തുകയാണെങ്കിൽ വേണ്ടതിെൻറ ഇരട്ടിയോളമാണിത്.
12 ലക്ഷം അധിക ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും അത്രയും തന്നെ വിവിപാറ്റ് യന്ത്രങ്ങളും വാങ്ങാൻ 4500 കോടി രൂപ വേണ്ടിവരുമെന്ന് ഒരേസമയം വോട്ടെടുപ്പ് നടത്തുന്നതുമായി ബന്ധപ്പട്ട് നിയമ കമീഷനുമായി േമയ് 16ന് നടത്തിയ ചർച്ചയിൽ തെരെഞ്ഞടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരേസമയ വോട്ടെടുപ്പിൽ വെവ്വേറെ ഇ.വി.എം, വിവിപാറ്റ് യന്ത്രങ്ങൾ സ്ഥാപിക്കേണ്ടി വരും. രാജ്യത്ത് 10 ലക്ഷത്തോളം വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.