ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. സമ്പദ്വ്യവസ്ഥ ശുദ്ധീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിക്കുേമ്പാഴാണ് അമിത് ഷായുടെ പരാമർശം.
2014 വരെ അഴിമതിയും കുംഭകോണവുമുള്ള കാലഘട്ടത്തിൽ നിന്ന് കരുത്താർന്ന ഒരു ഘട്ടത്തിലേക്ക് ഇന്ത്യയെത്തിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നയങ്ങളാണ് ഇതിന് സഹായിച്ചത്. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ സമ്പദ്വ്യവസ്ഥയിൽ ചില തെറ്റായ നടപടികളുണ്ടായി. അതെല്ലാം ഇപ്പോൾ പരിഹരിച്ചു. ഇനി സമ്പദ്വ്യവസ്ഥയിൽ വളർച്ചയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു.
ആത്മവിശ്വാസത്തോടെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറാനാകും. ആഗോള സാമ്പത്തിക പ്രതിസന്ധി താൽക്കാലികമാണ്. ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി. അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനായി മോദി സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.